SHALOM
MEDIA AWARD WINNER

for Most Inspiring writer, 2019

Principal
Don Bosco Arts & Science College

Angadikadavu - Kannur University

ജീവിതവിജയത്തിന് ഈ ആറു പുസ്തകങ്ങൾ…

വീടിനും നാടിനും മാതൃകകളായ പുതുതലമുറയാണ് ഇന്നിന്റെ ആവശ്യം. നല്ലൊരു സമൂഹത്തിന് അടിത്തറയിടാൻ സഹായകമാകുന്ന ആറു പുസ്തകങ്ങൾ പരിചയപ്പെടാം.

എഴുത്തുകാരനും അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പലുമായ ഫാ.ഡോ ഫ്രാൻസിസ് കാരയ്ക്കാട്ടാണ് ഈ പുസ്തകങ്ങളുടെ ശില്പി. വർഷങ്ങളായി അധ്യാപനരംഗത്തും മാധ്യമരംഗത്തുമുള്ള എഴുത്തുകാരന്റെ പ്രവർത്തിപരിചയം പുസ്തകങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നു. 

ആത്മീയതയുടെ റോൾമോഡലുകൾ, മക്കളുടെ സുസ്ഥിതിയും സുരക്ഷയും, ദാമ്പത്യത്തിലെ സമകാലിക വെല്ലുവിളികൾ, മാറിയ വിദ്യാർഥികളും മാറേണ്ട അധ്യാപകരും, മൂല്യാധിഷ്ഠിത ജീവിത ദർശനം, മാധ്യമങ്ങൾ ചെയ്യുന്നതും നാം ചെയ്യേണ്ടതും എന്നീ പുസ്തകങ്ങളുടെ ആദ്യപ്രതി കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ പ്രൊഫ.ഡോ.ഗോപിനാഥ് രവീന്ദ്രൻ പ്രകാശനം ചെയ്തു.

ഫാ. ഡോ ഫ്രാൻസിസ് കാരയ്ക്കാട്ടിന്റെ 6 പുസ്തകങ്ങൾ

ആത്മീയതയുടെ റോൾമോഡലുകൾ

എ.പി.ജെ അബ്ദുൾ കലാം, മദർ തെരേസ, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ എന്നിവരെ കേന്ദ്രീകരിച്ചുള്ള പ്രചോദനാത്മകമായ പുസ്തകം. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അവരെ സഹായിച്ച്, സാഹോദര്യത്തിന്റെ സാർവത്രിക മൂല്യങ്ങൾ കണ്ടെ ത്തി, ലളിത ജീവിതശൈലിയിലൂടെ ജീവിതത്തിന്റെ അർഥം കണ്ടെത്താൻ പുസ്തകം വായനക്കാർക്ക് പ്രചോദനം നൽകുന്നു.

മക്കളുടെ സുസ്ഥിതിയും സുരക്ഷയും

ഭൗതികതയും സ്വാർത്ഥതയും ധനമോഹവും അരങ്ങുവാഴുന്ന സമൂഹത്തിൽ പൂർവികരുടെ മഹത്തായ പാരമ്പര്യങ്ങളിൽ വേരൂന്നി കുട്ടികളെ വളർത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ ഉൾക്കൊള്ളിച്ച പ്രചോദനാത്മകമായ പുസ്തകം.

ദാമ്പത്യത്തിലെ സമകാലിക വെല്ലുവിളികൾ

ആഴമേറിയ സ്നേഹവും വിശ്വസ്തതയും ആത്മസമർപ്പണവും കൊണ്ട് ദാമ്പത്യ ജീവിതം എങ്ങനെ സന്തോഷപ്രദമായി മുന്നോട്ട് കൊണ്ടുപോകാം എന്നതിനുള്ള മാർഗരേഖയാണ് ഇൗ പുസ്തകം.  ദാമ്പത്യ ജീവിതം വിജയകരമാക്കിയ വ്യക്തികളുടെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ വായനക്കാർക്ക് മുന്നിൽ പ്രചോദനാത്മകമായി അവതരിപ്പിച്ചിക്കുന്ന പുസ്തകം.

മാറിയ വിദ്യാർഥികളും മാറേണ്ട അധ്യാപകരും 

ആധുനിക കാലഘട്ടത്തിൽ അധ്യാപനകല പ്രായോഗിക പരിശീലന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് എങ്ങനെ സ്വായത്തമാക്കാമെന്ന് വായനക്കാരനെ പ്രചോദിപ്പിക്കുന്ന പുസ്തകം അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും ആത്മനിയന്ത്രണവുമുള്ള വിശ്വപൗരന്മാരായി ആധുനിക തലമുറയെ രൂപപ്പെടുത്തണമെന്ന് പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

മൂല്യാധിഷ്ഠിത ജീവിതദർശനം.

മൂല്യാധിഷ്ഠിത ജീവിതവും ധാർമികതയും സുതാര്യമായ തീരുമാനങ്ങളുമുള്ള നല്ല വ്യക്തികളായി എങ്ങനെ രൂപപ്പെടാമെന്ന് മഹാന്മാരായ വ്യക്തികളുടെ ജീവിതാനുഭവങ്ങളിലൂടെ വായനക്കാരെ ഉദ്ബോധിപ്പിക്കുന്ന ആധികാരിക ഗ്രന്ധം.

മാധ്യമങ്ങൾ ചെയ്യുന്നതും നാം ചെയ്യേണ്ടതും.

മാധ്യമസാക്ഷരത സ്വായത്തമാകുവാനായി, ആധുനിക നവമാധ്യമങ്ങൾ മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ ബൗദ്ധികമായി വിലയിരുത്തി നീതിയുക്തവും വിവേചനാത്മകവുമായ നിലപാടുകളെടുക്കാൻ വായനക്കാരനെ പ്രചോദിപ്പിക്കുന്ന ആധികാരിക ഗ്രന്ഥം.